Saturday, July 24, 2010

ബൂള്‍ഷിറ്റ് ഏ?

ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ഓഫീസിലെ പല ഡിപാര്‍ട്ട്മെന്റില്‍ നിന്നും ആളുകളെ ഒഴിവാക്കി. അതുകാരണം അക്കൌണ്ട്സിലെ ചില ജോലികള്‍ കൂടി എന്‍റെ തലയിലായി. എന്നാല്‍ ഞാനൊരു കണക്കുപിള്ളയാണോ എന്ന് ചോദിച്ചാല്‍ അല്ല അന്നേ പറയാന്‍ പറ്റൂ. എല്ലാം ഒരു മായയാണല്ലോ ഈ ഗള്‍ഫില്‍. ആഗ്രഹിക്കുന്നത് കിട്ടില്ല, നിനച്ചിരിക്കാത്തത് വന്നു ചേരുകയും ചെയ്യും.

ചീഫ് അക്കൌണ്ടന്റ് ഒരു മിസിരിയാണ്. പ്രായം ഒരു 60നോട് അടുത്ത് കാണും. കാഴ്ച കുറവായതിനാല്‍ സോഡാ കുപ്പിയുടെ ഗ്ലാസ്‌ വെച്ച കണ്ണടയാ ഉപയോഗിക്കുന്നത്. അക്കങ്ങള്‍ പരസ്പരം മാറിപ്പോവരുതെന്നു പുള്ളിക്ക് വല്യ നിര്‍ബന്ധമാണ്‌. അതുകൊണ്ട് തന്നെ തന്‍റെ കണ്ണും കണ്ണടയും മിക്ക മാസങ്ങളിലും ടെസ്റ്റ്‌ ചെയ്തു ഉറപ്പു വരുത്തും. പുള്ളിയെ അസ്സിസ്റ്റ്‌ ചെയ്യാന്‍ പെറ്റികാശ് ഞാനാണ് ഹാന്‍ഡില്‍ ചെയ്തിരുന്നത്. വിശ്വാസം അതല്ലേ എല്ലാം എന്ന തത്വം ഉള്‍കൊണ്ടിട്ടാവണം ആ കമ്പനിയില്‍ കയറി അധികമാവുന്നതിന്‍റെ മുന്നെ തന്നെ പൈസപ്പെട്ടി എന്നെ ഏല്‍പ്പിച്ചത്.

ഇങ്ക്ലീഷിന്‍റെ കാര്യത്തില്‍ ഞാനും ബോസ്സും ഒരുപോലെയായിരുന്നു. ഇങ്ങോട്ടും അങ്ങോട്ടും പറഞ്ഞാല്‍ മനസ്സിലാവില്ല. അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ ടെന്‍ഷനോ പാരവെപ്പോ മറ്റു പ്രശ്നങ്ങളോ ഒന്നും ഉണ്ടായില്ല. തികച്ചും പീസ്ഫുള്‍ അറ്റ്മോസ്ഫിയര്‍.

ഒരു ദിവസം ഡേവിഡ്‌ എന്ന അയര്‍ലണ്ട്കാരന്‍ (മറ്റൊരു കമ്പനിയിലെ കണക്കുപിള്ളയാ) ആ കമ്പനിയുമായുള്ള പൈസ ഇടപാടിലെ സംശയം തീര്‍ക്കാനായി ഞങ്ങളുടെ ഓഫീസില്‍ എത്തി. അയാളെ ബോസ്സ് പതിവ് ശൈലിയില്‍ 'ആഹ്ലാന്‍ വസഹ്ലാന്‍' പറഞ്ഞു സീകരിച്ച് തന്‍റെ മുന്നിലെ കസേരയില്‍ ഇരുത്തി. ഡേവിഡ് കുശലാന്വേഷണം ആരംഭിച്ചു ഇങ്ക്ലീഷില്‍. മുക്കിയും മൂളിയും ബോസ്സ് ഒപ്പിച്ചു മറുപടി കൊടുത്ത് കൊണ്ടേയിരുന്നു. ഒപ്പം അനവസരത്തിലെ ചിരിയും എല്ലാം മനസ്സിലായെന്ന ഭാവത്തില്‍. ഇത് കേട്ട് അന്തം വിട്ട ഡേവിഡ്‌ എന്നെ നോക്കി (ഇത്ര ചിരിക്കാന്‍ മാത്രം ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്ന ഭാവത്തിലായിരിക്കും പുള്ളി എന്നെ നോക്കിയത്). ഡേവിഡ് നോക്കിയ പാടെ ഞാനും പാസ്സാക്കി ഒന്നാന്തരം ചിരി ഹ ഹ ഹ ഹ ഹാ.. പിന്നെ ആകെ ഒരു ചിരിമയം.

ഡേവിഡ്‌ കാര്യത്തിലേക്ക് കടന്നു. Mr‍. ........, ഐ ഹാവ് പ്രോബ്ലം വിത്ത്‌ യുവര്‍ അക്ക... എന്ന് തുടങ്ങിയത് എനിക്കോര്‍മയുണ്ട്. പിന്നെ ഒന്നും മനസ്സിലായില്ല. ബോസ്സ് കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ തന്‍റെ ലെഡ്ജര്‍ എടുത്ത് ഡേവിഡിനു നേരെ നീട്ടി. പറഞ്ഞൊപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം താനേ നോക്കി എല്ലാം മനസ്സിലാക്കാന്‍ കൊടുത്തതാ. ഡേവിഡ് ലെഡ്ജര്‍ വാങ്ങി കണ്ണോടിച്ചു. ഒന്നും മനസ്സിലാവുന്നില്ല ഒന്നും. പിന്നെ ബോസ്സിനെ നോക്കി എന്തൊക്കെയോ പറഞ്ഞു. ആ പറഞ്ഞതില്‍ നിന്ന് എനിക്ക് മനസ്സിലായത് ഇതൊക്കെയാണ്. ......യൂസിംഗ്, അറബിക്, ലാംഗ്വേജ്. ബാക്കിയൊന്നും പുള്ളിയുടെ വായില്‍ നിന്ന് പുറത്തേക്കു വരാഞ്ഞിട്ടോ മറ്റോ എനിക്ക് പിടിച്ചെടുക്കാന്‍ പറ്റിയില്ല.

ഇതെല്ലാം കേട്ട് ബോസ്സ് വീണ്ടും ചിരിച്ചുകൊണ്ടേയിരുന്നു. big mouth കൊണ്ടുള്ള ഒന്നാന്തരം ചിരി, കൂടെ ഡേവിഡിനെ നന്നായി ശീതീകരിക്കുന്നുമുണ്ട് തന്‍റെ വായില്‍ നിന്നുള്ള തുപ്പല്‍ കൊണ്ട്. സഹി കെട്ട ഡേവിഡ് വീണ്ടും എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവിടെയും ...അറബിക് യൂസിംഗ്, ലാംഗ്വേജ് എന്ന് മനസ്സിലാക്കാന്‍ പറ്റി. വീണ്ടും ബോസ്സിന്‍റെ വക സ്പ്രേയോട് കൂടിയുള്ള ചിരി!

വീണ്ടും സഹികെട്ട ഡേവിഡ് സംസാരത്തിന്‍റെ വേഗത കുറച്ച് ഇങ്ങനെ ചോദിച്ചെന്നാ എനിക്ക് മനസ്സിലായെ 'വാട്ട്‌ ബൂള്‍ഷിറ്റ് ദിസ്‌? ഐ ഡോണ്ട് നോ അറബിക് ലാംഗ്വേജ്'. ഇത്കേട്ട് ബോസ്സ് ചിരിച്ചില്ല, പകരം തന്‍റെ ഉണ്ടക്കണ്ണുകള്‍ ഒന്നുകൂടെ വിടര്‍ത്തി വിശാലമായ തൊള്ള പൊളിച്ച് ഡേവിഡിനെ ദയനീയമായി നോക്കി.

ഡേവിഡ് വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു. ആം ഐ റൈറ്റ് ദിസ്‌ ഈസ്‌ ബൂള്‍ഷിറ്റ് ലാംഗ്വേജ്? യെസ് Mr. ........, ആം ഐ റൈറ്റ് ബൂള്‍ഷിറ്റ്?

ഈ കേട്ടതില്‍ എന്തോ പന്തികേടുന്ടെന്നു മനസ്സിലാക്കിയ ബോസ്സ് തിരിച്ചു ഡേവിഡിനോട് ചോദിച്ചു വാ മുഴുവനായി പൊളിച്ച് കൊണ്ട്. "ബൂള്‍ഷിറ്റ് ഏ"?

ഡേവിഡ്‌ തിരിച്ച്: വാട്ട്‌? ബൂള്‍ഷിറ്റ് ഏ?

ബോസ്സ് തുടര്‍ന്നു: ഐവ, ബൂള്‍ഷിറ്റ് ഏ?

മറ്റെന്തോ പണിയില്‍ മുഴുകിയിരുന്ന ഞാനും പെട്ടെന്ന് 'ഐവ' എന്ന വിളികേട്ട പാടെ ഉച്ചത്തില്‍ തന്നെ ചോദിച്ചു: ബൂള്‍ഷിറ്റ് ഏ?. ബോസ്സിന്‍റെ വാ അപ്പോഴും അതേ പോലെ തുറന്നിരിക്കുകയായിരുന്നു.


"ബൂള്‍ഷിറ്റ് ഏ" എന്നത് മനസ്സിലാവാത്തവര്‍ക്കായി: 'ബൂള്‍ഷിറ്റ് എന്നാല്‍ എന്താണ്' എന്നാണ് നമ്മുടെ മിസ്‌രി (ഈജിപ്തുകാരന്‍) ഉദ്ദേശിച്ചത്

15 comments:

  1. വാട്ട്‌? ബൂള്‍ഷിറ്റ് ഏ?
    ഹ ഹ ഹ ഹ ഹാ

    ReplyDelete
  2. തുടക്കം നന്നായി പക്ഷെ എന്‍ഡ് പഞ്ച് ശരിയായില്ല.

    ReplyDelete
  3. കൊള്ളാം ഏ...

    മിസ്‌രികൾ എല്ലാ വാക്കിന്റെ അവസാനവും ഏ കൂട്ടി ചേർക്കാറുണ്ടല്ലോ :)

    ReplyDelete
  4. @റ്റോംസ് കോനുമഠം
    വന്നതിനും ചിരിച്ചതിനും വളരെ നന്ദി! ഹ ഹ ഹ ഹ ഹാ

    @അലി
    Aiwa! Alf(1000+)shukran.

    @Akbar
    Aiwa! തുടക്കം നന്നായി ഒടുക്കം ശരിയായില്ല! തുടക്കമല്ലേ നമുക്ക് ശരിയാക്കാം. വീണ്ടും വരിക & അഭിപ്രായങ്ങള്‍ ഇടുക.
    വളരെ നന്ദി :)

    @ബഷീര്‍ പി.ബി.വെള്ളറക്കാട്‌
    അതെ അവര്‍ക്ക് "A/ഏ" ഇല്ലാത്ത തുടക്കമാണേലും ഒടുക്കമില്ല.
    വീണ്ടും വരിക & അഭിപ്രായങ്ങള്‍ ഇടുക. വളരെ നന്ദി :)

    @Thommy
    Thanks for this visit.
    വീണ്ടും വരിക & അഭിപ്രായങ്ങള്‍ ഇടുക.

    ReplyDelete
  5. ഇങ്ങനെയാണോ ബുള്‍സ് ഐ ഉണ്ടായത്!
    ഹൈവ..ഹൈവ.. നല്ല ബോസ്സ്.

    ReplyDelete
  6. @കണ്ണൂരാന്‍ / Kannooraan
    മിസ്‌രികളാവുമ്പോള്‍ 'ബുള്‍സ് ഐ' ക്കും വക ഇല്ലായ്കയില്ല!
    പിന്നെ ബോസ്സ് ..അവന്‍ "കല്ലി വല്ലി". ഈ കല്ലിവല്ലിയാണ് 'ഐവ' യുടെ പ്രചോതനം.
    വളരെ നന്ദി ഈ വരവിനും പറഞ്ഞതിനും.

    ReplyDelete
  7. നല്ല അക്കൗന്റിങ് ഡിപ്പാര്‍ട്ട്മെന്റ്...

    സാറും നാളെ അക്കൗണ്ട് ഓഫ്ഫീസ്സര്‍ ആവുമ്പോ ഇനി എങ്ങനെ അവുമോ എന്തോ!!!

    നന്നായി അവതരിപ്പിച്ചു.. ആശംസകള്‍..

    ReplyDelete
  8. മുഴുവനായും അങ്ങ് കത്തിയില്ല.
    പ്രവാസികള്‍ക്ക് മനസ്സിലായിക്കാണുമെന്ന് തോന്നുന്നു.

    ReplyDelete
  9. @ ശ്രീമാന്‍ ശ്രീ:
    കാര്യമായിട്ട് ഇതില്‍ കത്താന്‍ ഒന്നുമില്ല. മിസ്‌രികളുടെ സ്ലാങ്ങും അവരുടെ ഒരു രീതിയും ചിത്ത്രീകരിക്കാന്‍ ഒന്ന് ശ്രമിച്ചതാ. താങ്കള്‍ പറഞ്ഞ പോലെ പ്രവാസികള്‍ക്ക് ഇത് പെട്ടെന്ന് കത്തും.
    വളരെ നന്ദി ശ്രീത്വമുള്ള ഈ വരവിനും അഭിപ്രായത്തിനും. വീണ്ടും വരിക.

    ReplyDelete
  10. ബാഉല്ലക്കേ..ഇന്‍‌താമിലേ..

    ReplyDelete
  11. ഐവ.....ഞാനൊരിക്കല്‍ കൂടി ഇവിടെ വന്നു. നര്‍മത്തിന്റെ പൊടിക്കൈകള്‍ താങ്കള്‍ക്കു വഴങ്ങുമെന്ന് മനസ്സിലായി. അതൊന്നു തേച്ചു മിനുക്കി എടുത്താല്‍ നല്ല ഒന്നാം തരാം പോസ്റ്റുകള്‍ പിറക്കുന്നത്‌ കാണാം. അല്പം സമയമെടുത്താലും പൂര്‍ണ സംതൃപ്തി വന്നിട്ട് പോസ്റ്റുക.

    പിന്നെ ഭൂലോകത്ത് നല്ല പോസ്റ്റുകള്‍ എഴുതിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന് എന്റെ അനുഭവം കൊണ്ട് ഞാന്‍ മനസ്സിലാക്കി. ജാലകം, ചിന്ത, തനിമലയാളം തുടങ്ങിയ അഗ്രിഗേറ്ററുകളില്‍ ലോഗിന്‍ ചെയ്യണം. എഴുത്ത് തുടരുക. ഞാന്‍ വീണ്ടും വരാം. ആശംസകളോടെ.

    .

    ReplyDelete
  12. വന്നു വായിച്ച് അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

    @ Akbar, i value ur advice & hv to follow as u said for better result.

    ReplyDelete