Tuesday, July 20, 2010

ഒരു വല്ലാത്ത സുബാഹല്‍ ഖൈര്‍!!

സുബാഹല്‍ ഖൈര്‍!! (ഗുഡ് മോര്‍ണിംഗ്ന്ന്)
എന്നും കാലത്ത് കക്കൂസില്‍ പോവുന്ന സമയത്ത് തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന മിസ്‌രി (ഈജിപ്തുകാരനാ) എന്നെ വിഷ് ചെയ്യാറുണ്ട്. ഉറക്കച്ഛടവോടെയാണേലും ഞാന്‍ തിരിച്ചും വിഷും: ങാഹാ... സുബാഹല്‍ ഖൈര്‍!

പുള്ളി കാലത്ത് സുബഹി നമസ്കാരം കഴിയേണ്ട താമസം കുപ്പായവും പാന്റുമിട്ട് റെഡിയാവും. ഞാന്‍ കക്കൂസില്‍ ഇരുന്ന് ആലോചിക്കും ഇവമ്മാര്‍കൊന്നും ഉറങ്ങാന്‍ തീരെ ഇഷടമില്ലേ, അതോ ഉറക്കം കിട്ടാഞ്ഞിട്ടോ? ഈ സമയത്തല്ലെ ഉറങ്ങാന്‍ നല്ല രസം. മനുഷ്യനെ എഴുന്നേല്‍ക്കാന്‍ സമ്മതിക്കാത്ത വിധം ഉറക്കം നമ്മെ കീഴ്പെടുത്തും.

കക്കൂസില്‍ ആരോ ഉണ്ട്. ഏതോ പഹയന്‍ ഷെഡ്യൂള്‍ തെറ്റിച്ച് കയറിയിരിക്കുന്നു. അഞ്ചു പേര്‍ക്ക് ഒരു കക്കൂസ് (wc വിത്ത്‌ കുളിമുറി). ബ്രഷും പേസ്റ്റും പുറത്തായതിനാല്‍ സമയം ലാഭിക്കാനായി വൈറ്റിംഗ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ ഞാന്‍ പല്ല് തേപ്പ് തുടങ്ങി.

ഇതെല്ലാം നോക്കിക്കൊണ്ട് നിന്നിരുന്ന ആ മിസ്‌രി ചോദിക്കുവാ..: എഷ് ഹാദ! അന്‍ത്ത ഏമല്‍ ഏ? ആവുസ് ഏ? (what is dis... what r u doing... what u want?).
ഐവ! അന ഗസല്‍ അസ്നാന്‍. ഹദാ ലാസിം സവി കുല്ലു യൗം. ഇദാ മാഫി സവി ഖര്‍ബാന്‍ (Yes! am brushing, this is must everyday; if not our teeth will get damage) എന്ന് ഞാന്‍ മറുപടി പറഞ്ഞു.

ഈ സംഗതി തന്‍റെ ജീവിതത്തില്‍ ചെയ്തിട്ടില്ലെന്ന് അഹങ്കാരത്തോട്‌ കൂടി പറഞ്ഞ മിസ്‌രി കക്കൂസില്‍ തനിക്ക് ദിനചര്യകള്‍ക്കായി രണ്ടു മിനിട്ട് പോലും തികച്ചു വേണ്ടെന്നു പറഞ്ഞപ്പോള്‍ അറ്റ്‌ ലീസ്റ്റ് അവനെ പല്ല് തെപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് എനിക്കൊരു വാശി. ഏതായാലും നല്ല കാര്യാമല്ലേ! പടച്ചോന്‍ഭാഗത്ത്‌ നിന്ന് കൂലിയും കിട്ടും.
പല്ല് തേപ്പിന്‍റെ രീതിയും അതിന്‍റെ ഗുണങ്ങളും എല്ലാം കേട്ടപ്പോള്‍ പുള്ളിക്ക് ചെറിയ മനം മാറ്റം. ആ മനം പൂര്‍ണമായി മാറുന്നതിനു മുന്നെ തന്നെ കക്കൂസില്‍ സമയം തെറ്റി കയറിയ പഹയന്‍ പുറത്തിറങ്ങി. മിസ്‌രിയോട് ബാകി ബാദൈന്‍ (ബാകി പിന്നെ) എന്ന് പറഞു ഞാന്‍ കക്കൂസിലേക്ക് കയറി.

ജോലിക്ക് പോവുന്ന വഴിക്ക് എല്ലാം വിശദമായി തന്നെ മിസ്‌രിക്ക് പറഞ്ഞു കൊടുത്തു. പിറ്റേന്ന് തന്നെ അവന്‍ പല്ല് തേപ്പ് തുടങ്ങുമെന്ന ഉറപ്പും എനിക്ക് കിട്ടി. എനിക്ക് ഒന്നേ അവനോട് പറയാന്‍ ഉണ്ടായിരുന്നുള്ളൂ ..ഐവ! ഇന്‍ത്ത കുവൈസ്, ഹാദാ ലാസിം.

കാലത്തെ 'സുബാഹല്‍ ഖൈര്‍' വിഷുകള്‍ ചെയ്ത് ദിവസങ്ങളും ആഴ്ചകളും അങ്ങനെ കടന്ന് പോയി. ഒരു ദിവസം തന്‍റെ ഷെഡ്യൂള്‍ തെറ്റിച്ചു നമ്മുടെ മിസ്‌രി കക്കൂസിന് മുമ്പില്‍ പല്ല് ബ്രഷ് ചെയ്ത് നില്‍ക്കുന്നു. കക്കൂസില്‍ ആരോ ഉണ്ടെന്നു മനസ്സിലായി. പതിവുപോലെ അന്നും 'സുബാഹല്‍ ഖൈര്‍' വാങ്ങുകയും കൊടുക്കുകയും ചെയ്തു.

ഞാന്‍ നേരെ ബ്രഷ് എടുക്കാനായി ചെന്നപ്പോള്‍ അവിടെ ബ്രഷ് കാണുന്നില്ല. തിരിച്ചും മറിച്ചും നോക്കി. ഇനി വേറെ എവിടെയെങ്കിലും മാറി വെച്ച് പോയോ? ഇല്ല ഇവിടെ തന്നെയാണ് എന്നും വെക്കുന്നത്. ഇവിടെ തന്നെയാണ് ഇന്നലയും വെച്ചത്.

എന്‍റെ വെപ്രാളം കണ്ട് മിസ്‌രി ചോദിച്ചു ...ഐവ സദീക്! എഷ് ഫീ ..അന്‍ത്ത ദവര്‍ ഏ? (Yes friend, what happened ...what r u searching?).

ഞാന്‍ പറഞ്ഞു: അന ദവര്‍ ബ്രൂഷ് ഹെഗ്ഗി, മഫ്രൂദ് കും മവ്ജൂദ് ഹിന! (am searching my brush, should be here).

ഇത് കേട്ട പാടെ മിസ്‌രി താന്‍ ബ്രഷ് ചെയ്തു കൊണ്ടിരിക്കുന്ന ബ്രഷ് ഉയര്‍ത്തിക്കാട്ടി പറഞ്ഞു .....ലാത് ഖോഫ്! ...എന്തി മൌഗൂദ് ബ്രൂഷ് ഹെഗ്ഗക്. ഹാദാ ഹുവ!
(don't worry …ur brush is with me. that's this).

ഡീം!!! ഇടി വെട്ടിയ പോലെയാണ് ഞാനത് കേട്ടതും കണ്ടതും.
ദേഹമാസകലം ഒരു മനം പുരട്ടല്‍.. ഓക്കാനം.. ഇരച്ചു തേട്ടം.. തല കറക്കം.. എല്ലാം കൂടെ ഒത്തിണങ്ങിയ ഒരു വല്ലാത്ത പരുവത്തിലായി ഞാന്‍.

പല്ല് തെപ്പിന്‍റെ എല്ലാ സാങ്കേതിക വശങ്ങളും പറഞ്ഞു കൊടുത്ത ഞാന്‍ ഒരു ബ്രഷ് സ്വന്തമായി വാങ്ങി വെക്കണമെന്ന് മിസ്‌രിയോട് പറയാന്‍ മറന്നു പോയിരുന്നു. പല്ല് തേപ്പു പഠിപ്പിച്ചത് മുതല്‍ ഞാനും മിസ്‌രിയും ഒരു ബ്രഷ് കൊണ്ടായിരുന്നല്ലോ ഇതുവരെ കഴിച്ചു കൂട്ടിയത് എന്നാലോചിക്കുമ്പോള്‍.....!?

ഒരു നിമിഷം പല്ല് തേക്കാന്‍ പഠിപ്പിച്ചത് മുതല്‍ എന്നും കിട്ടിയിരുന്നത് എന്‍റെ മനസ്സില്‍ ഒരു വല്ലാത്ത ഉച്ചത്തില്‍ അലയൊലി കൊണ്ടു ....."സുബാഹല്‍ ഖൈര്‍"!!

11 comments:

  1. അന്നത്തെ ആ മനംപുരട്ടല്‍ ഇന്നും വിട്ടു മാറിയിട്ടില്ല. പ്രത്യേഗിച്ച് സുബാഹല്‍ ഖൈര്‍ കേള്‍ക്കുമ്പോള്‍.

    ReplyDelete
  2. ഇന്‍ത കുവൈസ് യാ അഖീ..

    ReplyDelete
  3. പേരിനൊത്ത പോസ്റ്റ്‌ തന്നെ. ഇന്‍ത മിഅ മിഅ. മിസ്‌രി നൂസ് നൂസ്.

    ReplyDelete
  4. thanx guys for coming & reading my aiwatharamsss. hope u all enjoyed it. pls come again.

    ReplyDelete
  5. ചിരിപ്പിച്ചു .. ഇങ്ങളെ സുബഹുല്‍ ഖൈര്‍

    ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ വീട്ടില്‍ സഹായത്തിനു നിന്നിരുന്ന സമപ്രയക്കാരി പെണ്‍കുട്ടി എന്‍റെ ബ്രഷ് എടുത്തായിരുന്നു സ്ഥിരമായി
    പല്ല് തേച്ചിരുന്നത്. കണ്ടുപിടിച്ചതില്‍ പിന്നെ ഓക്കും എനിക്കും ഓരോന്ന് പുതിയത് വാങ്ങി..

    ReplyDelete
  6. ഐവാ.....ബോല്‍ഹക്കേ ആമലേ.. ഇന്‍ത്ത മര്‍റ ക്വായിസ്.

    ReplyDelete
  7. ഇവിടെ വന്ന എല്ലാവര്‍ക്കും "ശുക്രന്‍ ഗസീലന്‍"

    ReplyDelete
  8. മസ്‌രിയുടെ സുബാഹല്‍ ഖൈര്‍ കൊള്ളാലോ.. ഞാനും പണ്ട് ഒരു മസ്‌രി പുരാണം എഴുതിയിരുന്നു.

    ReplyDelete
  9. hahahah

    intha majnooooon...!!!!!!!!!!!

    haaadha kuwais,,,,

    mabrooook

    ReplyDelete
  10. ഇൻ‌ത മസ്ബൂത് നഫർ.. ആ പല്ലെടുത്ത് ദൂരെ കളഞ്ഞേക്കൂ :)

    ReplyDelete
  11. ഐവ..ഇന്ത മസ്ബൂത്..യാ ഹമ്മി..
    മബ്റൂക്..മബ്റൂക്

    ReplyDelete