Wednesday, July 21, 2010

സാര്‍ ഇവന്‍ ...........ത്തി ആണ്!!

ആരായിരിക്കും ഇവന്‍. അതായത് ഞാന്‍.

സ്കൂള്‍ UP ആണേലും പഠിക്കുന്നത് LP ക്ലാസ്സില്‍, വയസ്സ് നോക്കാണേല്‍ ഹൈ സ്കൂളില്‍ ചേര്‍ത്തേണ്ട സമയമായി. പ്രായം 12 കഴിഞ്ഞു. നടപ്പും ഇരിപ്പും കളിയും എല്ലാം 9 വയസ്സുകാരുടെ കൂടെ. അവരാണല്ലോ ക്ലാസ്മേറ്റ്സ്!

ഒരു ദിവസം കൂടെ ക്ലാസ്സില്‍ ഒപ്പമിരിക്കുന്ന കുട്ടിയുടെ കാലില്‍ അറിയാതെ ഞാനൊന്ന് ചവിട്ടിപോയി .....ഹതാ കിടക്കണ്! കുട്ടി കരച്ചിലോടു കരച്ചില്‍. ഐവ എന്‍റെ കാലില്‍ ചവിട്ടീ ചവിട്ടീ എന്നും പറഞ്ഞ്. ആകെപ്പാടെ ഒച്ചയായി ബഹളമായി സ്കൂള്‍ ഒന്നടങ്കം ഞങ്ങളുടെ ക്ലാസ്സിലേക്ക് കുതിച്ചു. എന്ത് പറ്റി? എന്ത് പറ്റി? തലങ്ങും വിലങ്ങും സാറുമാരുടെ ചോദ്യങ്ങള്‍. ആരോ കൂട്ടത്തില്‍ നിന്ന് വിളിച്ചു പറയുന്നത് കെട്ടു.. ഐവ ഇവളുടെ കാലില്‍ ചവിട്ടിയിട്ടാ ഇവള്‍ കരയുന്നേന്ന്.

ആരാണീ ഐവ? ഒരു സാര്‍ നമ്മുടെ ന്യൂസ്‌ഹവര്‍ ഗസ്റ്റ് ഹസ്സന്‍ സാറിന്‍റെ ശബ്ദത്തില്‍ ചോദിക്കുന്നത് കെട്ടു. രംഗം നിശബ്ദമായി. ഒരുത്തന്‍ എന്നെ തൊട്ടു കാണിച്ചിട്ട് പരഞ്ഞു ഇവനാണ് സാര്‍ ഐവ! വീണ്ടും മറ്റേ ശബ്ദത്തില്‍ സാര്‍ എന്നെ നോക്കി ഞ്ഹാ... ഐവ ഇവിടെ വരൂ. നേരെ ഹെഡ്മാസ്ടരുടെ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ വെച്ചായിരുന്നു കസ്റ്റടിയില്‍ എടുത്തുള്ള കൊസ്ട്യന്‍ ചെയ്യല്‍. ഹെഡ്മാസ്ടര്‍ ആക്ഞ്ഞാപിച്ചു ഞ്ഹാ... പിന്നെ വാപ്പയെ കൂട്ടി കൊണ്ട് വന്നിട്ട് ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി. ക്ലാസ് ടീച്ചര്‍ക്കും കൊടുത്തു നിര്‍ദേശം.

വീട്ടില്‍ അറിഞ്ഞു വാപ്പ അറിഞ്ഞു. വയസ്സ് കൂടുതലാണേലും ഈ മ്വാന്‍ പഠിച്ച്‌ നല്ല ഒരു നിലയില്‍ ആയി കാണാനുള്ള ആവശ്യത്തില്‍ കൂടുതല്‍ ആഗ്രഹിക്കുന്ന വാപ്പയുടെ bp ഇത് കേട്ടപ്പോള്‍ ഒന്ന് കൂടെ കയറി. bp അളക്കുന്ന മീറ്ററിനു ഇനിയും അക്കങ്ങള്‍ മുകളിലേക്ക് ഉണ്ടെങ്കില്‍ അതും എത്തിപ്പിടിക്കാനുള്ള ആവേശത്തിലാണ് bp അതിന്‍റെ അറ്റത്ത്‌ പോയി നിന്നത്. രണ്ടു ദിവസം മുന്നെ വീട്ടില്‍ ഞാന്‍ കാണിച്ച ചില കുസ്രിതികളുടെ പേരിലുള്ള ദേഷ്യവും പകയും എല്ലാം ഇപ്പോഴും ബാപ്പയുടെ മനസ്സില്‍ ഉണ്ടെന്നു ആ മുഖം വിളിച്ചു പറയുന്നുണ്ട്. ഇതും കൂടി ആയപ്പോള്‍ മൂപ്പരെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി.

പിറ്റേന്ന്, എന്നെ ഇരുത്തി ഒന്ന് നോക്കിയിട്ട് ബാപ്പ മുന്നെ നടന്നു. സ്കൂളിലേക്ക് ആയിരിക്കുമെന്ന് പ്രത്യേഗിച്ച് പറയേണ്ടല്ലോ? പിറകിലേക്ക് നോക്കി ആക്രോശിച്ചു ....വാടാ കുരുത്തം കേട്ടവനെ.

സ്കൂളില്‍ എത്തി. ഹെഡ്മാഷ് ഹാജര്‍!. നടന്ന സംഗതി വള്ളിപുള്ളി തെറ്റാതെ മാഷ്‌ അവതരിപ്പിച്ചു. എല്ലാം കെട്ടു കഴിയുന്നതിനു മുമ്പ് ......ട്ടേം!!! കണ്ണില്‍ നിന്ന് പൊന്നീച്ച പായുന്നതാ പിന്നെ ഞാന്‍ കണ്ടത്. ബാപ്പ ആങ്ങിഓങ്ങി ഒന്ന് എന്‍റെ പിടലിക്കിട്ടു തന്നതാ. ബാപ്പമാര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം. ബെസ്റ്റ് ബാപ്പ!.

ഉടനെ ഹെഡ്മാഷ്‌ ഇടപെട്ടു. രംഗം ശാന്തമായി. ഒളികണ്ണിട്ടു ബാപ്പയുടെ മുഖത്ത് നോക്കിയപ്പോള്‍ ആ ദേഷ്യം അവിടെ തന്നെ തളംകെട്ടി നില്‍ക്കുന്നുണ്ട്. വീട്ടിലെത്തിയാല്‍ ബാക്കി പലിശ സഹിതം കിട്ടുമെന്നുറപ്പ്.

ഈ ദേഷ്യമാകെ മനസ്സിലുള്ളത് കൊണ്ടോ അതോ ഇനി ഞാന്‍ ഇങ്ങിനെയെങ്കിലും നന്നാവട്ടെ എന്ന് കരിതോയോ എന്നനിക്കറിയില്ല ബാപ്പ ആ സത്യം ഹെഡ്മാഷോട് പരഞ്ഞു. സാര്‍ ഇവന്‍.. സാര്‍ ഇവന്‍ 'പായി പാത്തിയാ'! കാരണം ഞാന്‍ എന്നും രാത്രിയില്‍ കിടക്കുന്ന പായയില്‍ അറിയാതെ പാത്തുമായിരുന്നു. എന്നും രാവിലെ ഉമ്മാക്ക് ഉള്ള പണിയാ ഞാന്‍ കിടന്ന പായും പുതപ്പും കഴുകല്‍.

പക്ഷെ ആ മാഷ് അതൊരിക്കലും ആ സ്കൂളില്‍ ഫ്ലാഷാക്കിയില്ല!. ഒരിക്കല്‍ ഇത് പറയാനുള്ള വക്കില്‍ സാര്‍ എത്തിയതായിരുന്നു. എന്നെ നോക്കി സാര്‍ ചോദിച്ചു ...ഐവ ഞാനാ കാര്യം ഇവരോട് പറയട്ടെ? അത് കേട്ട ഞാന്‍ ആകെ ഉടുത്തതില്‍ തൂറിയ അവസ്ഥയില്‍ ആയി പോയി. എന്‍റെ ദയനീയ അവസ്ഥ മനസ്സിലായത് കൊണ്ടായിരിക്കും സാറത് അന്നവിടെ പറയാതിരുന്നത്.

ആ സാര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അന്നും ഇന്നും ഇതിനുള്ള നന്ദിയോടെയല്ലാതെ ആ സാറിനെ എനിക്കോര്‍ക്കാന്‍ കഴിയില്ല ..thank you sir, thank you very much.

5 comments:

  1. ഐവ, ആദ്യമായാ ഈ വഴി! എഴുത്ത് കൊഴപ്പം ഇല്ല എങ്കിലും ഒരിടത്തും തൊടാതെ തീര്‍ന്നൊരു ഫീലിംഗ്. അനുഭവം ആയതിനാല്‍ ആവും അല്ലെ

    ReplyDelete
  2. @ഒഴാക്കന്‍: ആദ്യം തന്നെ ഇവിടെ വന്നതിനു വളരെ നന്ദി - എഴുതി ശീലമോ അതിനുള്ള കഴിവോ ഇല്ലാത്ത ഒരു സാധാ നാടന്‍ 'ഐവ'യാണ് ഞാന്‍. അതുകൊണ്ട് തന്നെ കുറ്റങ്ങളും കുറവുകളും വേണ്ടുവോളമുണ്ടാവും, മാന്ന്യ വായനക്കാര്‍ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. ഇപ്പോള്‍ ബ്ലോഗ്‌ എന്നത് ഒരു ട്രെന്‍ഡ് അല്ലെ, അപ്പൊ സ്വന്തം അനുഭവം വല്ല രൂപത്തിലും അതിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചതാ - വീണ്ടും വരിക :)

    ReplyDelete
  3. കൊള്ളാം...
    എഴുത്ത് തുടരുക!

    ReplyDelete
  4. ജ്ജ് ഇനീം പാത്തിക്കോ
    ഇനി ഞാനായിട്ട് ആരോടും പറീലാ

    ആദ്യായിട്ടാണിവിടെ, ആശംസകള്‍

    ReplyDelete